തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് കലാപവും തേര്‍വാഴ്ചയും വഴി ക്രമസമാധാനനില തകര്‍ക്കാന്‍ ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങൾ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .
പ്രശ്നത്തിന് വര്‍ഗീയ നിറം നല്കി സ്ഥിതിഗതികള്‍ വഷളാക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുവാന്‍ ഉള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു മാറാതെ കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചു ഇത്തരം അക്രമത്തെ തടയാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.