ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഇന്ന് ഈസ്റ്റ് ബംഗാളും ബംഗളൂരു എഫ്സിയും ഏറ്റ്മുട്ടും. വൈകിട്ട് നാലിന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
ബംഗളൂരുവിന്റെ കരുത്ത് മുന്നേറ്റ നിരയും ഈസ്റ്റ് ബംഗാളിന്റെ ശക്തിസ്രോതസ്സ് മധ്യനിരയുമാണ്. എഫ്.സി ഗോവയെ മറികടന്നാണ് ഈസ്റ്റ് ബംഗാൾ ഫൈനലിൽ എത്തിയത്.
മോഹൻ ബഗാനെയാണ് സെമിയിൽ ബംഗളൂരു തോൽപ്പിച്ചത്.
ടൂർൺമെന്റിൽ നേരത്തെ നെറോക്ക എഫ്സിയോട് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. ബ്ലാസ്റ്റേഴ്സിന് പുറമെ ഗോകുലം എഫ്സിയും കേരളത്തിൽ നിന്ന് സൂപ്പർ കപ്പ് പോരാട്ടത്തിനെത്തിയിരുന്നു.