കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്തയെ തകർത്ത് പഞ്ചാബ് ഒന്നാമത്. ഒമ്പത് വിക്കറ്റിനാണ് പഞ്ചാബ് കൊൽക്കത്തയെ തോൽപ്പിച്ചത്. മഴ കളിച്ച മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് പഞ്ചാബിന്റെ ജയം.
പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തു. മഴ മൂലം വിജയലക്ഷ്യം പുനർനിർണയിക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി ഓപ്പണിങ്ങായിറങ്ങിയ ക്രിസ് ഗെയ് ലും ലോകേഷ് രാഹുലും തകർത്തടിച്ചു. രാഹുൽ 60 റൺസെടുത്ത് പുറത്തായപ്പോൾ ഗെയ് ൽ പുറത്താകാതെ 62 റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഓപ്പണർ ക്രിസ് ലീന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് അടിച്ചെടുത്തത്. ദിനേശ് കാർത്തിക് 43 ഉം റോബിൻ ഉത്തപ്പ 34 ഉം റൺസ് നേടി.