ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും അവശ്വസനീയമായ ക്യാച്ചുകളിലൊന്നാണ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ഡെയർ ഡെവിൾസ് മത്സരത്തിനിടെ ഡൽഹിയുടെ ട്രെന്റ് ബോൾട്ട് എടുത്തത്.
ഹർഷൽ പട്ടേലെറിഞ്ഞ പതിനൊന്നാമത്തെ ഓവറിലെ അവസാന പന്തിലാണ് ബാംഗ്ലൂർ നായകൻ കോഹ്ലിയെ പുറത്താക്കിയ അവിശ്വസനീയ സംഭവം നടന്നത്. സിക്സറിനായി കോഹ്ലി പറത്തിയ പന്ത് ബൗണ്ടറി ലൈനിന് തൊട്ടടുത്ത് നിന്ന് ബോൾട്ട് തന്റെ കൈകളിലൊതുക്കുകയായിരുന്നു.
ക്യാച്ച് എടുത്ത ശേഷം ബോൾട്ട് വീണെങ്കിലും ബൗണ്ടറി ലൈനിൽ തട്ടാതെ നിന്നുവെന്നതാണ് ശ്രദ്ധേയം.
സിക്സ് എന്ന് ഉറപ്പിച്ച് പറന്ന പന്ത് ബോൾട്ടിന്റെ കൈകളിലെത്തിയത് കണ്ട് ഒരു നിമിഷം ഞെട്ടി നിന്നുപോയി ബാംഗ്ലൂർ നായകനും ആരാധകരും.