ബംഗളൂരു: ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ഡെയർ ഡേവിൾസിനെതിരെ റോയൽ ചലഞ്ചേഴ്സിന് ആറ് വിക്കറ്റ് ജയം. ഡൽഹി ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ശേഷിക്കേ ബാംഗ്ലൂർ മറികടന്നു. ബാംഗ്ലൂരിനായി എ ബി ഡിവില്ലിയേഴ്സ് 90 റൺസെടുത്തു.
ടോസ് നേടിയ ബാംഗ്ലൂർ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡൽഹയ്ക്കായി ഋഷഭ് പന്തും ശ്രേയസ് അയ്യരും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 85 റൺസെടുത്ത പന്തിന്റെയും 52 റൺസെടുത്ത ശ്രേയസിന്റെയും മികവിൽ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.