കോപ്പ ഡെൽ റേ കിരീടം ബാഴ്സലോണയ്ക്ക്. സെവിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സ തുടർച്ചയായ നാലാം വർഷവും കോപ്പ ഡെൽ റേ ചാമ്പ്യൻമാരായത്. ലൂയി സുവാരസ് രണ്ട് ഗോളും ലയണൽ മെസി, ആന്ദ്രെ ഇനിയസ്റ്റ, ഫിലിപ്പ് കുടീഞ്ഞോ എന്നിവർ ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
ഇതോടെ, ബാഴ്സയ്ക്കുവേണ്ടി കളിച്ച എല്ലാ ഫൈനലിലും ഗോൾ നേടാൻ സുവാരസിനായി. ചാമ്പ്യൻസ് ലീഗിന്റേയും, യുവേഫ സൂപ്പർ കപ്പിന്റേയും ഫിഫ ക്ലബ് വേൾഡ് കപ്പിന്റെയും ഫൈനലിൽ സുവാരസ് ഗോൾ നേടിയിട്ടുണ്ട്.
സ്പാനിഷ് കിംഗ്സ് കപ്പ് എന്നറിയപ്പെടുന്ന കോപ്പ ഡെൽ റേയിൽ 30-ാം തവണയാണ് ബാഴ്സലോണ കിരീടം നേടുന്നത്.