ബയേണിനെ മറികടന്ന് റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബയേണിനെ മറികടന്ന് റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2018, 12:33 pm IST
FacebookTwitterWhatsAppTelegram

സാന്‍റിയാഗോ ബെർണബ്യൂ: ബയേൺമ്യൂണിക്കിനെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ കരീം ബെൻസീമയുടെ ഇരട്ടഗോൾ മികവിൽ സമനില നേടിയ റയൽ, 4-3ന്‍റെ അഗ്രിഗേറ്റ് സ്കോറിലാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ റയൽ 2-1ന് ജയിച്ചിരുന്നു.

ബയേണിന്‍റെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 2-1ന്‍റെ ജയം നേടിയ റയൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ടാം പാദത്തിനിറങ്ങിയത്. സാന്‍റിയാഗോ ബെർണബ്യൂവിൽ ആർപ്പുവിളികളുമായി തിങ്ങിക്കൂടിയ റയൽ ആരാധകരെ ഞെട്ടിച്ച് മൂന്നാം മിനിറ്റിൽ ബയേൺ മുന്നിലെത്തിയത് വെള്ളിടിയായി. തോമസ് മുള്ളറുടെ ഒരു ലോഫ്റ്റഡ് ക്രോസ് ക്ളിയർ ചെയ്യാൻ പരാജയപ്പെട്ട റയൽ നായകൻ സെർജിയോ റമോസിന്‍റെ പിഴവ് മുതലെടുത്ത് ജോഷ്വ കിമ്മിച്ചാണ് റയലിന്‍റെ വല കുലുക്കിയത്.

സ്വന്തം മൈതാനത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരികത പ്രതീക്ഷിച്ചെത്തിയ ആരാധകരെ പക്ഷെ ആവേശത്തിലാറാടിച്ചത് കരീം ബെൻസീമയായിരുന്നു. 11-ാം മിനിറ്റിൽ മാർസെലോയുടെ ക്രോസിൽ നിന്നും അതിവിദഗ്ധമായി ബെൻസീമ റയലിന് തുല്യത നൽകി. റയലിന്‍റെ ഗോൾമുഖത്തേക്ക് ബയേണിന്‍റെ ചില ആക്രമണങ്ങൾ ഭീതിപരത്തിയെങ്കിലും ഗോൾപിറന്നില്ല.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ കോറെന്‍റിൻ ടോലിസ്സോയുടെ ബാക്ക് പാസ് സ്വീകരിക്കുന്നതിൽ പിഴവ് വരുത്തിയ സ്വെൻ യുൾറിച്ചിന്‍റെ പിഴവ് പ്രയോജനപ്പെടുത്തി ബെൻസീമ ടീമിന് ലീഡ് സമ്മാനിച്ചു. റയലിൽ നിന്നും രണ്ട് വർഷത്തെ ലോണിന് ടീമിലെത്തിയ ജെയിംസ് റൊഡ്രീഗസിലൂടെ ബയേൺ സമനില ഗോൾ നേടിയപ്പോൾ അത് കാലം കരുതിവച്ച മറുപടി കൂടിയായി.

ഇതോടെ 4-3ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ സിനദിൻ സിദാന്‍റെ ശിഷ്യൻമാർ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies