ഇൻഡോർ: കിംഗ്സ് ഇലവൺ പഞ്ചാബിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. 175 റൺസ് വിജയലക്ഷ്യം ക്രുണാൽ പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ഒരോവർ ബാക്കി നിൽക്കേ മുംബൈ മറികടന്നു.
ഒരു ഘട്ടത്തിൽ 24 പന്തിൽ 50 റൺസ് വേണമായിരുന്നു മുംബൈയ്‌ക്ക് വിജയലക്ഷ്യം മറികടക്കാൻ. 12 പന്തിൽ നിന്ന് 31റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയുടെയും 15 പന്തിൽ 24 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയുടെയും ബാറ്റിംഗാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. മുംബൈയ്‌ക്കായി സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറി നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവൺ അർദ്ധ സെഞ്ച്വറി നേടിയ ക്രിസ് ഗെയ് ലിന്റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർപടുത്തുയർത്തിയത്.















