ന്യൂഡല്‍ഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റുമാരുടെയും സംഘടന സെക്രട്ടറിമാരുടെയും യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പ്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ താഴേത്തട്ടിലെത്തിക്കുക തുടങ്ങീ വിവിധ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.