ബംഗലുരു: എംഎല്‍എമാര്‍ തങ്ങളുടെ കൈവിട്ട് പോകാതിരിക്കാന്‍ പുതു തന്ത്രവുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ സസൂക്ഷ്മം നിരീക്ഷിക്കാനായി ഒരു ആപ്പ്, തങ്ങളുടെ പക്കലുള്ള എല്ലാ എംഎല്‍എമാരുടെയും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ എംഎല്‍എമാരുടെ ഫോണിലേക്കെത്തുന്ന കോളുകളും സന്ദേശങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളുമെല്ലാം പകര്ത്തപ്പെടും. എംഎല്‍എമാരെ രഹസ്യമായി റിസോര്‍ട്ടിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.