മുംബൈ: മഹാരാഷ്ട്ര കാര്‍ഷിക മന്ത്രി പാണ്ഡുരംഗ് ഫണ്ട്കര്‍ അന്തരിച്ചു. ഹ്യദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു തവണ പാര്‍ലമെന്റ് അംഗമായിരുന്ന ഫണ്ട്കര്‍ മഹാരാഷ്ട്ര പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പാണ്ഡുരംഗിന്റെ മകന് ആകാശ് ഫുണ്ട്കര് ഖാംഗാവ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.
അദ്ദേഹത്തിന്റെ മരണത്തില്‍ ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷാ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര കണ്ട എറ്റവും ജനകീയ നേതാക്കളിലൊരാളായിരുന്നു പാണ്ഡുരംഗയെന്നും അമിത് ഷാ ടിറ്ററില്‍ കുറിച്ചു.