ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിച്ച് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്കി. ഭീകരര്‍ പല സംഘങ്ങളായി പിരിഞ്ഞു വിവിധ മേഖലകളിലേക്ക് നീങ്ങുന്നതായാണ് സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് പാകിസ്ഥാന് പിന്തുണയോടെ ഭീകരര്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു.
വിവരത്തെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.