കൊൽക്കത്ത : ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു.ബംഗാളിലെ 24 പർഗാന ഹില്ലയിൽ സോനർപൂരിലായിരുന്നു സംഭവം . കാമുകനെ വിളിച്ച് ലൈവ് കാണിച്ചുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. കാമുകനെ കണ്ടതിനു ശേഷം വീട്ടിലെത്തിയ പെൺകുട്ടി ദുഖിതയായിരുന്നെന്ന് കുടുംബം പറയുന്നു.കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച്ച രാവിലെ പെൺകുട്ടി വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. പെൺകുട്ടി മരണ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തു എന്ന് പൊലീസ് പീന്നീടാണ് കണ്ടെത്തിയത്.