ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ സാമൂഹ്യ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ജാര്‍ഖണ്ഡ് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെയും കമ്മീഷന് നിയോഗിച്ചു.
ഗോത്രമേഖലയില്‍ മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലെ അംഗങ്ങളാണ് പീഡനത്തിന് ഇരയായത്. തെരുവ് നാടകം പുരോഗമിക്കുന്നതിനിടെ ആയുധങ്ങളുമായി ബൈക്കിലെത്തിയ അക്രമികള്‍ സംഘത്തിലെ പുരുഷന്മാരെ മര്‍ദിച്ച ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റാഞ്ചിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കുന്തി ജില്ലയിലായിരുന്നു സംഭവം.