കശ്മീര്‍: കശ്മീരില്‍ കുപ്വാരയിലെ ട്രെഹ്ഗാമിനു സമീപം സുരക്ഷ സേനയും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായാണ് വിവരം.
ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
അതേസമയം, ഷോപ്പിയാനിലെ അഹ്ഗാമില് പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഒര ജവാന് പരിക്കറ്റിട്ടുണ്ട്. ഇവിടെയും സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.