ജംഷഡ്പൂര്‍: സമ്പൂര്‍ണ വനിത റെയില്‍വേ സ്റ്റേഷനാകാനൊരുങ്ങി ജാര്‍ഖണ്ഡിലെ ആദിത്യപൂര്‍ റെയില്‍വേ സ്റ്റേഷന്. രാജ്യത്തെ രണ്ടാമത്തെ സമ്പൂര്‍ണ വനിത റെയില്‍വേ സ്റ്റേഷനായിരിക്കും ഇത്. ബംഗാളിലെ ഹിജിലിയാണ് ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷന്. തെക്ക് കിഴക്കന്‍ റെയില്‍വേയിലെ ചക്രധര്‍പൂര്‍ ഡിവിഷനു കീഴിലാണ് ആദിത്യപൂര്‍ വരുന്നത്.
സ്റ്റേഷനിലെ എല്ലാ വിഭാഗങ്ങളിലേക്കും വനിത ജീവനക്കാരുടെ നിയമനം പുരോഗമിക്കുകയാണെന്ന് ഡിവിഷന്റെ സീനിയര്‍ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ഭാസ്കര്‍ അറിയിച്ചു. സ്റ്റേഷന്റെ സുരക്ഷ വിഭാഗത്തിലേക്ക് വനിത ആര്‍പിഎഫ് ഗാര്‍ഡുമാരെ അനുവദിക്കുന്ന കാര്യം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി സംസാരിച്ചിട്ടുണ്ടെന്നും, ഈ വിഭാഗത്തിലെ നിയമനം കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഷ്യല്‍ മാനേജരുടെ പരിശോധനക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്.