ഹൈദരാബാദ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ശരത് കൊപ്പു(26)ആണ് മരിച്ചത്. മിസൗറി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആയിരുന്നു. കന്‍സാസ് സിറ്റിയിലെ ഒരു റെസ്റ്റോറന്റില്‍ വച്ചാണ് ശരതിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അക്രമികള്‍ ആരാണെന്നോ അവര്‍ എങ്ങിനെ രക്ഷപെട്ടുവെന്നതോ സംബന്ധിച്ച് വ്യക്തതയില്ല. ഹൈദരാബാദില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശരത് ഈ വര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയത്.