ലക്നൗ ; മുസ്ലീം സമുദായത്തിന്റെ പാർട്ടിയാണെന്ന് സ്വയം പറയുന്ന കോൺഗ്രസ് മുത്തലാഖ് വിഷയത്തിൽ മുസ്ലീം സ്ത്രീകൾക്കൊപ്പം നിൽക്കുമോയെന്ന് നരേന്ദ്രമോദി.ഉത്തർപ്രദേശിലെ അസംഗർഡിൽ നടന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ഒരു നേതാവ് പറയുന്നത് തങ്ങൾ മുസ്ലീം സമുദായത്തിന്റെ പാർട്ടിയാണെന്നാണ്. അതിൽ തനിക്ക് അത്ഭുതമില്ല.എന്നാൽ ഇപ്പറയുന്ന പാർട്ടി മുസ്ലീം സമുദായത്തിലെ പുരുഷന്മാർക്കൊപ്പമാണ്.കാരണം മുത്തലാഖ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്കൊപ്പം നിന്നിട്ടില്ല ,മോദി പറഞ്ഞു.
കോൺഗ്രസ് മതപരമായ വിഭാഗീയതയിലൂടെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും പ്രസ്താവിച്ചിരുന്നു.