സെന്റ്പീറ്റേഴ്സ്ബർഗ് : ഇംഗ്ളണ്ടിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി ബെൽജിയം . ലൂസേഴ്സ് ഫൈനലിൽ 2-0 നാണ് ബെൽജിയം ഇംഗ്ളണ്ടിനെ തോൽപ്പിച്ചത്.
നാലാം മിനിട്ടിൽ തോമസ് മ്യൂനിയറിലൂടെയാണ് ബെൽജിയം ആദ്യ ഗോൾ നേടിയത് . എൺപത്തിരണ്ടാം മിനുട്ടിൽ ക്യാപ്ടൻ ഈഡൻ ഹസാർഡ് ലീഡുയർത്തി.
ആദ്യ ഗോൾ വീണപ്പോൾ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും അവസരങ്ങൾ ഗോളാക്കാൻ ഇംഗ്ളണ്ടിനു കഴിഞ്ഞില്ല. ഒന്നാം പകുതിയിൽ ഇംഗ്ളണ്ടാണ് കളിയിൽ മികച്ച് നിന്നതെങ്കിലും ആദ്യം തന്നെ വീണ ഗോൾ അവരെ തളർത്തിയിരുന്നു.
ഒരൊറ്റ തോൽവി മാത്രം വഴങ്ങിയാണ് ബൽജിയം നാട്ടിലേക്ക് മടങ്ങുന്നത്. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി തലയുയർത്തി തന്നെ അവർക്ക് നാട്ടിലെത്താം. ഇതാദ്യമായാണ് ബൽജിയം മൂന്നാം സ്ഥാനം നേടുന്നത്.