വിംബിൾഡൺ : സെറീന വില്യംസിനെ തോൽപ്പിച്ച് ആഞ്ചലിക് കെർബർ വിംബിൾഡണിൽ കിരീടം ചൂടി. നേരിട്ടുള്ള സെറ്റുകളിൽ ആണ് കെർബർ സെറീനയെ തകർത്തത്. 6-3,6-3. 2016 ൽ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും നേടിയ കെർബറുടെ മൂന്നാമത്തെ ഗ്രാൻഡ് സ്ലാം കിരീടമാണിത്.
1996 ൽ സ്റ്റെഫി ഗ്രാഫ് കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഒരു ജർമ്മൻ താരം വിംബിൾഡൺ വനിത കിരീടം നേടുന്നത്.