ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡക്ക് സമീപം രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. ഷാ ബേരി ഗ്രാമത്തില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്ത് നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീണാണ് അപകടമുണ്ടായത്. 20ഓളം പേര് കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
നാല് നില കെട്ടിടത്തില്‍ 18ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അടിയന്തര റിപ്പോര്‍ട്ട് നല്കാന് ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.