കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടനകള്‍ ഇസ്ലാമിന്റെ സംരക്ഷകരായി രംഗത്ത് എത്തുന്നിനെ വിമര്‍ശിച്ച് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ഖുറാന് ആയത്തുകളും ഹദീസുകളും തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമിന്റെ സംരക്ഷകരായി തെരുവിലിറങ്ങാന്‍ ആരെയും ഏല്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=zAZlyV33_wY
മതത്തിന്റെ പേരുപയോഗിച്ചും മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ വൈകാരികമായി അവതരിപ്പിച്ചും സംസ്ഥാനത്ത് സമാധാനവും സൗഹൃദവും തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും മതത്തിന്റെ പേരിലുള്ള തീവ്രവാദവും ഭീകരവാദവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിച്ചാല്‍ മറ്റൊരു പേരില്‍ അവര്‍ രംഗത്ത് വരും. തീവ്രവാദത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ക്യാംപെയ്ന് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.