അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന് പൗരനെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ബുധനാഴ്ച രാത്രിയാണ് ഇയാളെ അമൃത്സറിലുള്ള അജ്നാലയില്‍ നിന്നും പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.