കൊച്ചി: ജലന്ധര്‍ രൂപത ബിഷപ്പിനെതിരായ പീഡനപരാതി കന്യാസ്ത്രീ തന്നെ അറിയിച്ചിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. വിഷയത്തില്‍ കര്‍ദിനാളിനോട് പരാതി പറയുന്ന കന്യാസ്ത്രീയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത്തരമൊരു പരാതി കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്നായിരുന്നു കര്‍ദിനാള്‍ പറഞ്ഞിരുന്നത്. എന്നാലിത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന തെളിവ്.
https://www.youtube.com/watch?v=8zzziH9s-Cg
വിഷയം പുറത്തുവന്നാല്‍ താന്‍ പൊലീസിനോട് എന്തെങ്കിലും അറിഞ്ഞുവെന്ന് പറയില്ലെന്നും കര്‍ദിനാള്‍ കന്യാസ്ത്രീയുമായുള്ള സംഭാഷണത്തിനിടയില്‍ പറയുന്നുണ്ട്.
അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച്കര്ദിനാള് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബന്ധപ്പെടുത്തി പുറത്ത് വന്ന സംഭാഷണം തെറ്റിദ്ധാരണാ ജനകമാണെന്ന വാദവുമായി സീറോ മലബാര്‍ സഭ രംഗത്ത് വന്നു. സംഭാഷണം യാഥാര്‍ത്ഥ്യമാണെന്നും, എന്നാല്‍ മഠവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും ലൈംഗിക ആരോപണം പരാമര്‍ശിക്കുന്നില്ലെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.