ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്. സമഗ്രവും ക്രിയാത്മകവും തടസമില്ലാത്തതുമായ ഒരു ചര്‍ച്ചക്ക് എന്റെ സഹപ്രവര്‍ത്തകര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.
Today is an important day in our Parliamentary democracy. I am sure my fellow MP colleagues will rise to the occasion and ensure a constructive, comprehensive & disruption free debate. We owe this to the people & the makers of our Constitution. India will be watching us closely.
— Narendra Modi (@narendramodi) July 20, 2018
ഇന്ന് ലോക്സഭയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണിത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിന് അവിശ്വാസ പ്രമേയം വെല്ലുവിളിയാകില്ല.