തിരുവനന്തപുരം: ഇടത് മുന്നണി വിപുലീകരിക്കാൻ ധാരണ.എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിനേയും ഐഎൻഎല്ലിനേയും മുന്നണിയിലെടുത്തേക്കും. എൽഡിഎഫ് യോഗം 26ന് നടക്കും. അതേസമയം, പോപ്പുലർഫ്രണ്ടിനോടും എസ്ഡിപിഐയോടും സിപിഎമ്മിന് മൃദുസമീപനം തുടരുകയാണ്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തോട് തണുത്ത പ്രതികരണമാണ് സംസ്ഥാന നേതൃത്വത്തിന്.
ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇടതു മുന്നണി വിപുലീകരിക്കണമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിർദ്ദേശമുയർന്നിരുന്നു.