ആലപ്പുഴ: കുട്ടനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിൽ വൻ പ്രതിസന്ധി. ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലാണ്. കൈനകരിയിൽ വിതരണം നടത്തുന്നത് ഒരു കേന്ദ്രം മാത്രമാണ്. പത്തൊൻപതാം തീയതി വരെ അപേക്ഷ നൽകിയവർക്ക് മാത്രമാണ് ഇന്ന് അരി നൽകുന്നത്. കൈനകരിയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.ദുരിത ബാധിതർക്ക് നൽകാമെന്ന് പറഞ്ഞിട്ടുള്ള ഭക്ഷ്യ ഭക്ഷ്യ ധാന്യങ്ങൾ ഇനിയും എത്തിയിട്ടില്ല.