ഇന്ത്യയുടെ ലക്ഷ്യ സെൻ ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻ. ഫൈനലിൽ ആറാം സീഡ് തായ്ലൻഡിന്റെ കുൻലവുത് വിറ്റ്ഡ്സരണിനെ കീഴടക്കിയാണ് സ്വർണം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം.
ആദ്യ ഗെയിമിൽ തുടക്കത്തിൽ ലക്ഷ്യ ലീഡ് നേടിയെങ്കിലും തായ്ലന്റ് താരം തിരിച്ചടിച്ചു. നിർണായക ഗെയിം പോയിന്റ് നേടിയ ലക്ഷ്യ ആദ്യ ഗെയിം 21 – 19 ന് സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കുൻലവുത് ചെറുത്തുനിന്നെങ്കിലും ഗെയിം 21 – 18 നേടിയ ലക്ഷ്യ സുവർണ നേട്ടത്തിലെത്തി.
ജൂനിയർ ചാമ്പ്യൻ പട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ. 1965 ൽ ഗൗതം താക്കറിനും 2012 ൽ പി വി സിന്ധുവും സ്വർണം നേടിയിരുന്നു.