വംശീയാധിക്ഷേപം; മെസ്യൂട്ട് ഓസില്‍ വിരമിച്ചു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വംശീയാധിക്ഷേപം; മെസ്യൂട്ട് ഓസില്‍ വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2018, 06:57 am IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ വംശീയാധിക്ഷേപവും അവഹേളനവും നേരിട്ട ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജര്‍മനിക്കായി ഇനി കളിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രസ്താവന പുറത്തിറക്കിയത്. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയാണ് ഫോട്ടോയുടെ പേരില്‍ വിവാദം ഉണ്ടാകുന്നത്.

ഫോട്ടോ പുറത്തു വന്നതോടെ തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണവും അവഹേളനവും നേരിടേണ്ടി വന്നിരുന്നു. ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫും ഓസിലിനെതിരെ രംഗത്ത് വന്നിരുന്നു. എര്‍ദോഗനുമായുള്ള കൂടിക്കാഴ്ച ഓസില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ഒളിവര്‍ പറഞ്ഞത്.

ഇതിനിടെ ഇരട്ട പൗരത്വമുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ആവശ്യവും ജര്‍മനിയില്‍ ഉയര്‍ന്നു വന്നു. വിഷയത്തില്‍ ഇന്നലെയാണ് ഓസില്‍ ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടത്.

തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറയുന്നു. എര്‍ദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്‌ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്നത നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍ നിന്ന് എതിര്‍പ്പുണ്ടായി. ഇനിയും ജര്‍മനിയുടെ ജഴ്‌സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെന്നു മനസ്സിലായി.

2009ല്‍ തന്റെ അരങ്ങേറ്റം മുതല്‍ നേടിയതെല്ലാം പലരും മറന്നുപോയി. ഇപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. വംശീയതയും അവഹേളനവുമായിട്ട് എനിക്ക് ഈ കാര്യങ്ങള്‍ തോന്നുന്ന സാഹചര്യത്തില്‍ ജര്‍മനിക്കായി അന്താരാഷ്‌ട്രതലത്തില്‍ കളിക്കാനാകില്ല. വലിയ പ്രതാപത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ കുപ്പായം അണിഞ്ഞിരുന്നത്. ഏറെ പ്രയാസകരമേറിയതാണ് എന്റെ തീരുമാനം. ജര്‍മനിയില്‍ നിന്ന് എനിക്ക് എല്ലാഴ്‌പ്പോഴും ലഭിച്ചത് നല്ല സഹതാരങ്ങളേയും പരിശീലകനേയുമാണെന്നും ഓസില്‍ പ്രസ്താവനയില്‍ കുറിച്ചു.

ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് ഓസിലിന് ജര്‍മനിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിഷയത്തില്‍ ഓസിലിനെ മാത്രം ബലിയാടാക്കുകയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവും രംഗത്ത് വന്നിരുന്നു.

Share385TweetSendShare

More News from this section

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies