കൊച്ചി: നടിയെ ആക്രമിച്ച കേസ്സില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ചലച്ചിത്ര താരം ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസിലെ എട്ടാമത് പ്രതിയാണ് ദിലീപ്. കേസിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ ദീലീപ് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേ സമയം കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജിയെയും പ്രത്യക കോടതിയും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.