കൊച്ചി: ലാലിഗാ വേള്‍ഡ് പ്രി സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി മെല്‍ബണ്‍ സിറ്റി എഫ് സി യാണ് .ആദ്യ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കേരളത്തിന്റെ സ്വന്തം സി കെ വിനീത് കളിക്കില്ല.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമാണ് ഒരു വേള്‍ഡ് പ്രീ സീസണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഐഎസ്എല്‍ അഞ്ചാം സീസണിലേക്ക് വാനോളം പ്രതീക്ഷയുമായി എത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് ലാലിഗാ ഫുട്ബോള്‍ ടൂര്‍ണമെന്റ് മികച്ച അവസരമാണ് സമ്മാനിക്കുന്നത്.
സികെ വിനീതും അനസും ഉള്‍പ്പടെ 11 മലയാളി താരങ്ങള്‍ കേരളത്തിനായി ടീമിലുണ്ടെന്നത് ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. എന്നാല്‍ മലയാളികളുടെ പ്രിയതാരം സികെ വിനീതിന് പരിക്കേറ്റത് ആരാധകരെ നിരാശരാക്കുന്നുണ്ട്. വിനീത് ആദ്യ കളിയില്‍ ഉണ്ടാകില്ലെന്ന് കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സിനെ കൂടാതെ സ്പാനിഷ് ക്ലബ് ജിറോണ, ഓസ്ട്രേലിയന്‍ ക്ലബ് മെൽബണ്‍ സിറ്റി എന്നീ ടീമുകളാണ് ലാലിഗ ടൂര്‍ണമെന്റില്‍ പങ്കെടുക്കന്നത്. ലോകകപ്പ് ആവേശം കെട്ടടങ്ങും മുമ്പ് മറ്റൊരു വലിയ ടൂര്‍ണമെന്റ് കാണാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍.