ഇടുക്കി: വിവാദമായ കൊട്ടക്കാമ്പൂര്‍ ഭൂമി കൈയ്യേറ്റത്തില്‍ അഡ്വ. ജോയിസ് ജോര്‍ജ് എംപി ഇന്ന് വിശദീകരണം നല്‍കും. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ ദേവികുളം സബ്കലക്ടര്‍ മുമ്പാകെയാണ് സമര്‍പ്പിക്കുക. എംപിയുടെ ഭാഗം കേള്‍ക്കാതെയാണ് ദേവികുളം സബ്കളക്ടര്‍ വി. ആര് പ്രേംകുമാര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതെന്ന് കളക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പട്ടയം റദ്ദാക്കിയതിനെതിരെ ജോയിസ് ജോര്‍ജ് എംപി കളക്ടര്‍ക്ക് നല്കിയ പരാതിയില്‍, സബ്കളക്ടറുടെ നടപടി റദ്ദാക്കുകയും പ്രാഥമിക ഘട്ടം മുതല്‍ അന്വേഷണം നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേവികുളം സബ്കളക്ടര്‍ നടപടിക്രമങ്ങള്‍ പുനരാരംഭിക്കുന്നത്.