ന്യൂഡൽഹി : ആദായനികുതി അടച്ചതിലും റെക്കോർഡിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനി. തന്റെ സംസ്ഥാനമായ ജാർഖണ്ഡിൽ 2017-18 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തി എന്ന റെക്കോർഡാണ് ധോനി കരസ്ഥമാക്കിയത്.12.17 കോടിയാണ് ഈ വര്‍ഷം ധോനി നികുതിയായി അടച്ചത്. ഒപ്പം അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മൂന്നു കോടിയുടെ മുൻകൂർ നികുതിയും ഇദ്ദേഹം ഫയൽ ചെയ്തിട്ടുണ്ട്.
2016-17 കാലഘട്ടത്തിൽ 10.93 കോടി രൂപയാണ് ധോനി നികുതിയിനത്തിൽ അടച്ചതെന്ന് ആദായനികുതി കമ്മീഷണർ വി മഹാലിംഗം അറിയിച്ചു.
ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയ്ക്കിടെ 50 റണ്‍സിനു മുകളില്‍ ബാറ്റിംഗ് ശരാശരിയോടെ ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ധോനി കരസ്ഥമാക്കിയിരുന്നു.