NewsTech

പുതുമകളുമായി റെഡ്‌മി എ 2 ആഗസ്റ്റ് 8 മുതൽ

പ്രമുഖ ചൈനീസ് മൊബൈൽ നിർമാതാക്കളായ റെഡ്‌മിയുടെ ഏറ്റവും പുതിയ മോഡൽ ‘ മീ എ 2’ ആഗസ്റ്റ് എട്ടിനു ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ എ 2 വിൻറെ മറ്റൊരു പതിപ്പായ ‘മീ എ 2 ലൈറ്റ് ‘ ഇന്ത്യൻ വിപണികളിലേക്ക് എത്തില്ല.ആൻഡ്രോയിഡ് വൺ പ്ലാറ്റഫോമിൽ നിർമിക്കുന്ന എ 2 വിൽ റെഡ്‌മിയുടെ കസ്റ്റം റോം യു ഐ ക്ക് പകരം സ്റ്റോക്ക് ആൻഡ്രോയിഡായിരിക്കും ഉണ്ടാകുക.

കഴിഞ്ഞ വർഷം അവതരിപ്പിച്ച മീ എ 1 ന്റെ നവീകരിച്ച പതിപ്പാണ് എ 2. രൂപത്തിൽ സമാനതകൾ ഉണ്ടെങ്കിലും എ 1 ന്റെയും എ 2 വിന്റേയും സവിശേഷതകളിൽ വലിയ വ്യത്യാസം നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണിൽ പിൻഭാഗത്ത് 12 എം പി + 20 എം പി ഇരട്ട എ ഐ ക്യാമറകളും,ദൃഢമായ മെറ്റൽ ബോഡിയും ക്വൽകോം സ്‌നാപ് ഡ്രാഗൺ 660 പ്രോസസറുമാണ് നൽകിയിരിക്കുന്നത്.

18:9 ആസ്പക്റ്റ് റേഷിയോയിലുള്ള ഡിസ്‌പ്ലേയിൽ വിപണിയിലെത്തുന്ന ഫോണിന്റെ 4 ജി ബി റാം 32 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 20,071 രൂപയും 6 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 28,131രൂപയുമാണ് വില. ഇതിന്റെ 4 ജി ബി റാം 64 ജി ബി ഇന്റേണൽ സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 22,489 രൂപയാണ് വിലവരുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുമ്പോൾ വിലയിൽ കുറവുവരാൻ സാധ്യതയുണ്ട്.

175 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close