ന്യൂഡൽഹി: ഓർത്തഡോക്സ് സഭാ വൈദികരുടെ ലൈംഗീക പീഡനം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രതികൾക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ട്. പോലീസ് അന്വേഷണം മന്ദഗതിയിലാണെന്നും രേഖ ശർമ്മ ആരോപിച്ചു.
കേരളത്തിൽ വൈദികർക്കെതിരായ പരാതികൾ കൂടിവരികയാണ്. കുമ്പസാരം നിർത്തലാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പഞ്ചാബ്, കേരള സർക്കാരുകൾക്കും വനിത കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും രേഖാ ശർമ്മ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.