കൊച്ചി: ലാലിഗാ വേൾഡ് പ്രീ സീസൺ ഫുട്ബോളിൽ സ്പാനിഷ് ക്ലബ് ജിറോണ എഫ് സിയ്ക്ക് തകർപ്പൻ ജയം. രണ്ടാം മത്സരത്തിൽ മെൽബൺ സിറ്റി എഫ് സിയെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ജിറോണ കീഴടക്കിയത്.
ക്രിസ്റ്റ്യൻ പോർച്ചുഗീസിന്റെ ഇരട്ട ഗോളോടെയാണ് ജിറോണ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 11-ാം മിനുറ്റിലും 17-ാം മിനുറ്റിലുമായിരുന്നു ക്രിസ്റ്റ്യന്റെ ഗോളുകൾ. ആന്റണി റൂബൻ ലൊസാനോ, യുവാൻ പെഡ്രോ, യൊഹാൻ മാനി, പെഡ്രോ പോറോ എന്നിവരാണ് ജിറോണിനായി ഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ആറു ഗോളിന് തകർത്ത മെൽബൺ സിറ്റി എഫ് സിയ്ക്ക് ജിറോണിനെതിരെ മികവ് നിലനിർത്താനായില്ല.