ഗതകാലസ്മൃതികളുണർത്തി ഇന്ന് പിള്ളേരോണം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗതകാലസ്മൃതികളുണർത്തി ഇന്ന് പിള്ളേരോണം

എം നിഖിൽ കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2018, 03:45 pm IST
FacebookTwitterWhatsAppTelegram

ഇന്ന് കർക്കിടകത്തിലെ തിരുവോണം. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി ഗതകാലസ്മൃതികളുണർത്തി എത്തുന്ന പിള്ളേരോണമാണ് ഇന്ന്. കുഞ്ഞോണത്തിന് പണ്ടൊക്കെ പൊന്നോണത്തിന്റെ പകിട്ടുണ്ടായിരുന്നു. കർക്കിടകത്തിലെ പിള്ളേരോണം മുതലായിരുന്നു അന്നൊക്കെ ചിങ്ങത്തിലെ ഓണാഘോഷത്തിന്റെ കേളികൊട്ട്.

പഴയ ആഘോഷങ്ങളും ആചാരങ്ങളും അപൂർവതയായെങ്കിലും ചിലരെങ്കിലും ഇന്നും പഞ്ചാംഗം നോക്കി പിള്ളേരോണം ആഘോഷിക്കുന്നു. പിള്ളേരോണം കഴിഞ്ഞ് 27 നാളുകൾ പിന്നിട്ടാൽ ചിങ്ങത്തിരുവോണമായി.

കുടുംബ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം കേമമാക്കാൻ മുൻ കൈയെടുത്തിരുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായംചെന്നവരുടെ മനസ്സിൽ ഇന്നും നിറംമങ്ങാതെയുണ്ട്.

പിള്ളേരോണം മുതൽ കന്നിമാസത്തിലെ മകംനാൾ വരെയായിരുന്നു പണ്ടൊക്കെ ഓണാഘോഷം.

പിള്ളേരോണത്തിന് കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും.

മഹാബലി മലയാളനാട് വാണിരുന്നകാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും മുത്തശ്ശിമാരുടെ വായ്മൊഴികളിലൂടെ ഇളംമനസ്സുകളിൽ ഇടംതേടിയിരുന്നു. അസുരചക്രവർത്തിയുടെ ധർമപുരാണം, വാമനൻ ഉൾപ്പെടെയുള്ളവരുടെ അവതാരകഥകൾ തുടങ്ങിയവ കേൾക്കാൻ കുരുന്നുകൾ കാതോർക്കും.

പിള്ളേരോണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത് അണുകുടുംബസ്ഥിതി വന്നതോടെയാണ്. വീടുകളിലെല്ലാം അംഗസംഖ്യ കുറഞ്ഞു. തറവാട്ടുവളപ്പുകളിൽ ഇടമില്ലാത്തവിധം വീടുകൾ ഉയർന്നു. എല്ലായിടത്തും അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. മുതിർന്നവരുടെ ആധിപത്യം ഒരിടത്തും ഇല്ലാതായി.

ഓട്ടപാച്ചലിനിടയില്‍ പുതിയ തലമുറ ഓണം തന്നെ ആഘോഷിക്കാന്‍ മറക്കുന്നു. എന്നാല്‍ പിള്ളേരോണമെന്ന പാരമ്പര്യപൊലിമയുള്ള ആഘോഷം കൊണ്ടാടുന്ന തറവാടുകള്‍ തെക്കന്‍ കേരളത്തില്‍ ഇന്നുമുണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും പുലരിക്കായി ഓണ നാളുവരെ ആഘോഷിച്ച് കാത്തിരിക്കുന്നവര്‍.

Share508TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies