കൊച്ചി : കോതമംഗലം മുള്ളരിങ്ങാട് വനത്തിൽ ഉരുൾപൊട്ടി നൂറോളം വീടുകളിൽ വെള്ളം കയറി. വാളാച്ചിറ, പല്ലാരി മംഗലം , കൂറ്റംവേലി, മണിക്കിണർ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
ഉരുൾ പൊട്ടൽ വനത്തിനുള്ളിലായതിനാൽ ജനങ്ങൾക്ക് ഭീഷണിയില്ല. പുലർച്ചെ 5 മണിയോടെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഉരുൾപൊട്ടലിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.പുലർച്ചെ മൂന്നുമണിയോടെയാണ് വെള്ളം ജലനിരപ്പുയർന്നത് .സ്ഥലത്തെ ഒട്ടുമിക്ക വീടുകളും വെള്ളംകയറിയ അവസ്ഥയിലാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ സഹായം നല്‍കിത്തുടങ്ങിയിട്ടുണ്ട് . ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ശക്തമായ മഴ ഇപ്പോഴും ഈ പ്രദേശത്ത് തുടരുന്നുണ്ട്.