നാൻജിങ്: ലോക ബാഡ്മിന്റൺ ചമ്പ്യൻഷിപ്പിന് ഇന്ന് ചൈനയിലെ നാൻജിങിൽ തുടക്കമാവും. 18 ടീമിനെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ മത്സരിപ്പിക്കുന്നത്. വനിതാ വിഭാഗത്തിൽ പിവി സിന്ധുവും സൈന നെഹ്വാളും ഇന്ത്യയുടെ പ്രതീക്ഷകളാണ്.
2013, 2014 വർഷങ്ങളിൽ വെങ്കലവും കഴിഞ്ഞ വർഷം വെള്ളിമെഡലും നേടിയ താരമാണ് സിന്ധു. 2015ൽ വെള്ളി നേടിയ സൈന കഴിഞ്ഞ വർഷം വെങ്കലം നേടിയിരുന്നു. പുരുഷവിഭാഗത്തിൽ കെ.ശ്രീകാന്തും മലയാളി താരം എച്ച്.എസ്.പ്രണോയുമാണ് ഇന്ത്യൻ മെഡൻപ്രതീക്ഷ പേറുന്നത്.
കഴിഞ്ഞ സീസണിൽ നാല് സിംഗിൾസ് കിരീടം നേടിയ താരമാണ് ശ്രീകാന്ത്. സൈനയ്ക്കും ശ്രീകാന്തിനും പക്ഷെ ആദ്യ റൗണ്ടുകളിൽ കരുത്തരായ എതിരാളികളെയാണ് നേരിടേണ്ടത്.