ബംഗാൾ: സിആർപിഎഫ് ക്യാമ്പിൽ പരിപാടിക്കിടെ ഗ്യാസ് ബലൂണുകൾ പൊട്ടിത്തെറിച്ച് 27 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേർ കുട്ടികളാണ്. പശ്ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിലാണ് അപകടമുണ്ടായത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.