ചണ്ഡീഗഡ്: പാക്കിസ്ഥാന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒരു ഗ്രീക്ക് ദൈവത്തെ പോലെയാണെന്ന് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ധു. ഇമ്രാന് ഖാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് നവ്ജോതിനും ക്ഷണം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ക്ഷണം ലഭിച്ചത് ഒരു ആദരവായിട്ടാണ് കാണുന്നത്. ചടങ്ങില്‍ പങ്കെടുക്കും. ഇമ്രാന് ഖാന് ഒരു മികച്ച നേതാവാണ്. രാഷ്ട്രീയത്തില്‍ അദ്ദേഹം ഏറെ മികച്ചവനാണ്. പ്രതീക്ഷയുടെ കിരണങ്ങളാണ് ഇമ്രാന് ഖാനിലൂടെ താന്‍ കാണുന്നത്. ക്ഷണത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. കേന്ദ്രത്തിന്റെ വിദേശകാര്യ നയങ്ങളെും രാജ്യത്തെയും ഞാന്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. പക്ഷേ ഇത് തികച്ചും വ്യക്തിപരമായ ക്ഷണമാണ്. കലാകാരന്മാര്ക്കും കായികതാരങ്ങള്‍ക്കും അതിര്‍ത്തികള്‍ ഭേദിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.
ഓഗസ്ത് 11നാണ് പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് ചുമതലയേല്‍ക്കുന്നത്.