നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ. ജപ്പാന്റെ അകാനെ യമാഗുചിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. ആദ്യ ഗെയിം സിന്ധു 21 -16 ന് സ്വന്തമാക്കി. രണ്ടാം ഗെയിം 24 – 22 ന് സ്വന്തമാക്കിയ സിന്ധു ഫൈനൽ ബർത്ത് ഉറപ്പിച്ചു.
കലാശപ്പോരാട്ടത്തിൽ സ്പെയിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ആദ്യ സെമിയിൽ ചൈനയുടെ ഹി ബിൻജിയോ സെമിയിൽ കീഴടക്കിയാണ് കരോലിന മാരിൻ ഫൈനലിൽ പ്രവേശിച്ചത്.
ആദ്യ ഗെയിമിൽ പിന്നിട്ട് നിന്ന ശേഷമാണ് മാരിൻ ജയം നേടിയത്. സ്കോർ 13 – 21, 21 -16, 21 – 13.