നാൻജിങ്: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം തേടി ഇന്ത്യയുടെ പി വി സിന്ധു ഇന്ന് ഇറങ്ങും. തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത്. സ്‍പാനിഷ് താരം കരോലിന മാരിനാണ് കലാശപ്പോരാട്ടത്തിൽ സിന്ധുവിന്‍റെ എതിരാളി.
സെമിയിൽ ജപ്പാന്‍റെ അകാനെ യമാഗുചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധുവിന്‍റെ ഫൈനൽ പ്രവേശനം. സ്‍കോർ 21-16, 24-22. ഇന്ത്യൻ സമയം രാവിലെ 11.30 നാണ് ഫൈനൽ.
2016 ലെ റിയോ ഒളമ്പിക്സ് ഫൈനലിൽ സിന്ധുവിനെ കീഴടക്കിയാണ് കരോലിന മാരൻ സ്വർണം നേടിയത്.















