Sports

കോലി ടെസ്റ്റിൽ നമ്പർ വൺ

ന്യൂഡൽഹി : ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലി ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ . സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോലി നമ്പർ വൺ ആയത്. സച്ചിൻ ടെണ്ടുൽക്കർ , രാഹുൽ ദ്രാവിഡ് , ഗൗതം ഗംഭീർ, വീരേന്ദ്ര സേവാഗ് , സുനിൽ ഗാവസ്കർ , ദുലീപ് വെംഗ്സർക്കർ തുടങ്ങിയവരാണ്  ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേരത്തെ ഒന്നാമത് എത്തിയിട്ടുള്ളവർ

ഇംഗ്ളണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ കോലി ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാം സ്ഥാനത്ത്.67 ടെസ്റ്റിൽ 114 ഇന്നിംഗ്സുകളിലായി 5745 റൺസാണ് കോലിയുടെ സമ്പാദ്യം. 22 സെഞ്ച്വറിയും 17 അർദ്ധ സെഞ്ച്വറിയും ഇതിലുൾപ്പെടുന്നു.

639 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close