മാഞ്ചസ്റ്റർ: കമ്മ്യൂണിറ്റി ഷീൽഡ് കിരീടം മാഞ്ചെസ്റ്റർ സിറ്റിക്ക്. കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് പെപ് ഗ്വാർഡിയോളയുടെ ടീം തോൽപ്പിച്ചത്. കളിയുടെ 13,58 മിനിറ്റുകളിലായി സെർജിയോ അഗ്യൂറോയാണ് ഗോൾ നേടിയത്.
ഇതോടെ മാഞ്ചെസ്റ്റർ സിറ്റിക്കായി 200 ഗോൾ നേട്ടം പിന്നിടുന്ന ആദ്യ താരമെന്ന ബഹുമതിക്കും അഗ്യൂറോ അർഹനായി.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ജേതാക്കളുമാണ് കമ്മ്യൂണിറ്റി ഷീൽഡിൽ മാറ്റുരയ്‌ക്കുന്നത്.ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പ്രീമിയർ ലീഗ് ജേതാക്കൾ തന്നെ കമ്മ്യൂണിറ്റി ഷീൽഡും കരസ്ഥമാക്കുന്നത്.















