ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഫാ.എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ ജോര്‍ജ്ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ ഒന്നും നാലും പ്രതികളാണിവര്‍. വൈദികരോട് ഉടന്‍തന്നെ കീഴ്ക്കോടതിയില്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കീഴടങ്ങിയതിന് ശേഷം ജാമ്യാപേക്ഷ നല്‍കാം.
വൈദികര്‍ക്ക് ജാമ്യം നല്കിയാല് തന്നെ ബ്ലാക്മെയില്‍ ചെയ്യുമെന്നും കേസില്‍ കക്ഷി ചേര്‍ന്ന പരാതിക്കാരി അറിയിച്ചു. വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. വൈദികരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
അതേസമയം കേസില്‍ അറസ്റ്റിലായ ഫോ.ജോബ് മാത്യു, ഫാ.ജോണ്സണ് വി മാത്യു എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.