കശ്മീര്‍: രണ്ട് ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ജമ്മുവില്‍ നിന്നും 454 യാത്രക്കാരടങ്ങടങ്ങുന്ന ചെറു സംഘം ജമ്മു-കശ്മീര്‍ താഴ്വരയിലേക്കാണ് ഇന്ന് പോകുന്നത്. 11 വാഹനങ്ങളിലായിട്ടാണ് ഇവര്‍ യാത്ര തിരിച്ചത്. ബാല്ത്തലിലേയും പഹല്‍ഗാമിലേയും ബേസ്ക്യാമ്പുകളിലേക്കുള്ള തീര്‍ത്ഥാടകര്‍ ഇക്കൂട്ടത്തിലുണ്ട്.
വിഘടനവാദികള്‍ ജമ്മു-കശ്മീര്‍ താഴ്വരയില് നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അമര്‍നാഥ് യാത്ര രണ്ട് ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി വച്ചത്. ജൂണ്‍ 28ന് ആരംഭിച്ച അമര്‍നാഥ് യാത്രയില്‍ ഇതുവരെ 2.70 ലക്ഷം തീര്‍ത്ഥാടകരാണ് പങ്കെടുത്തത്. ഓഗസ്ത് 26ന് ശ്രാവണ്‍ പൂര്‍ണിമ ആഘോഷത്തോട് കൂടി യാത്ര സമാപിക്കും.