ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപോറയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ മേജറും ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപം രാഷ്ട്രീയ റൈഫിൾസിന്റെ പോസ്റ്റുകൾക്ക് നേരേ നുഴഞ്ഞു കയറിയ ഭീകരർ വെടിവെക്കുകയായിരുന്നു. ശക്തമായ ഏറ്റുമുട്ടലിലാണ് നാല് സൈനികർ വീരമൃത്യു വരിച്ചത്. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ ഒളിയിടങ്ങളിലേക്ക് മടങ്ങി. ഇവിടെ ശക്തമായ തെരച്ചിൽ നടക്കുകയാണ്.
കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭീകരന്റെ ശവസംസ്കാര ചടങ്ങിനിടെ ഇരച്ചു കയറിയ സൈന്യം ചടങ്ങിൽ പങ്കെടുത്ത മറ്റൊരു ഭീകരനെ വകവരുത്തിയിരുന്നു.