മുംബൈ: യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരക്രമത്തിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. തുടരെ രണ്ട് ദിവസങ്ങളിൽ ഇന്ത്യയ്‌ക്ക് കളിക്കേണ്ടിവരുന്ന തരത്തിൽ മത്സരക്രമം തയ്യാറാക്കിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്.
നിലവിവെ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 18 ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമിനെ നേരിടുന്ന ഇന്ത്യയ്‌ക്ക് 19ന് പാകിസ്ഥാനെതിരേയും കളിക്കണം. ഇന്ത്യ-പാക് മത്സരത്തിന്‍റെ തീയതിയാകും മാറ്റുക.















