ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. നിലവില്‍ 2400 അടിയില്‍ താഴെയാണ് ജലനിരപ്പ്. എന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ അടക്കേണ്ടതില്ല എന്നാണ് കെഎസ്ഇബിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം നിലവില്‍ 750 ക്യുബിക് മീറ്റര്‍ ജലമാണ് ഒരു സെക്കന്റില്‍ അണക്കെട്ടിന്റെ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. 479 ക്യുബിക് മീറ്റര്‍ ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. വീണ്ടും മഴ പെയ്തേക്കുമെന്ന ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നതിനാലാണ് തത്കാലം ഷട്ടറുകള്‍ അടക്കേണ്ടെന്ന് തീരുമാനിച്ചത്.
നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജലനിരപ്പ് സുരക്ഷിത അളവില്‍ എത്തുന്നത് വരെ ഷട്ടറുകള്‍ തുറന്നു വയ്ക്കാനുമാണ് കട്ടപ്പനയില്‍ മന്ത്രി എം.എം മണിയുടെയും കെ.രാജുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ തോതില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാകും ഇനിയുള്ള നടപടികള്‍.